31 May, 2016 11:32:45 AM


എസ്ബിടി ലയനം ഗുണം ചെയ്യും: എസ്ബിഐ ചെയര്‍പെഴ്സണ്‍


തിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതു ഗുണകരമായ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് എസ്ബിഐ ചെയര്‍പെഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ. ലയനം സാമ്ബത്തികമായി കൂടുതല്‍ വളര്‍ച്ച നേടാന്‍ സഹായിക്കും.

ലയനത്തിന്റെ പേരില്‍ എസ്ബിടിയുടെ ഒരു ശാഖയും പൂട്ടില്ല. ലയനം നടത്തുമ്പോള്‍ അടുത്തടുത്തായി രണ്ടു ശാഖകള്‍ വന്നാല്‍ അതില്‍ ഒന്ന് പൂട്ടും. പൂട്ടുന്ന ശാഖയ്ക്കു പകരമായി പുതിയ ഒന്ന് തുറക്കും.

സര്‍ക്കാര്‍ പെട്ടെന്ന് എടുത്ത തീരുമാനമല്ല. ആലോചിച്ച്‌ എടുത്ത തീരുമാനമാണ്. കൂടുതല്‍ ഉയര്‍ച്ചയിലേക്കു പോകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അവര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K