09 May, 2021 09:07:58 PM


സംസ്ഥാനത്തെ 1500 ഓളം തടവുകാര്‍ക്ക് പരോള്‍; നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി



തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. ഇടക്കാല ജാമ്യത്തിൽ 350 വിചാരണ തടവുകാരെ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി.


കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K