31 May, 2016 11:22:53 AM
കിട്ടാക്കടം : ഐഓബിയ്ക്ക് നഷ്ടം 2897.33 കോടി രൂപ
ചെന്നൈ : കിട്ടാക്കടം കാരണം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐഒബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2897.33 കോടി രൂപ നഷ്ടം. നിഷ്ക്രിയ ആസ്തി കൂടിയപ്പോള്‍ കരുതല്‍ നീക്കിയിരുപ്പ് വര്‍ധിപ്പിക്കേണ്ടി വന്നതാണു കാരണം.
19,213 കോടി രൂപയാണു ബാങ്കിന്റെ നിഷ്ക്രിയ ആസ്തി. ആകെ വായ്പയുടെ 11.89 ശതമാനമാണിത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷം നാലാം പാദത്തിലെ നഷ്ടം 936 കോടി രൂപയാണ്.