30 April, 2021 06:58:09 PM


ആർ.ടി.പി.സി.ആർ: നിരക്ക് കുറച്ചതിന് പിന്നാലെ പരിശോധന നിർത്തി സ്വകാര്യ ലാബുകൾ



കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകൾ നിർത്തിവച്ച് സ്വകാര്യ ലാബുകൾ. ആർ.ടി.പി.സി.ആർ പരിശോധനകളാണ് നിർത്തിവച്ചത്. സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ഉടമകൾ.


ആർ.ടി.പി.സി.ആർ നിരക്ക് 500രൂപയാക്കിയ പ്രഖ്യാപനം വന്നിട്ടും സർക്കാർ ഉത്തരവിന്‍റെ പകർപ്പ് കിട്ടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടികാണിച്ച് ലാബുകൾ നിരക്ക് കുറച്ചില്ല, ഇതോടെ പാലക്കാടും കോഴിക്കോടും തിരുവനന്തപുരത്തും ഡിവൈഎഫ്‌ഐ പ്രതിഷേധവുമായെത്തി. ആർ.ടി.പി.സി.ആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കിക്കൊണ്ടുളള സർക്കാർ ഉത്തരവ് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നിട്ടും പല ലാബുകളും നിരക്ക് കുറച്ചില്ല,


പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിർത്തിവച്ചു. സർക്കാർ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് പുനരാംഭിക്കുമെന്നാണ് സ്വകാര്യ ലാബുകൾ നൽകുന്ന വിശദീകരണം. അതിനിടെ, ചില ലാബുകളിൽ പഴയ നിരക്കിൽ പരിശോധന തുടരുന്നുണ്ട്. നിരക്ക് കുറച്ച സർക്കാർ തീരുമാനത്തിനെതിരെ കോടതി സമീപിക്കാനാണ് ലാബുടമകളുടെ ആലോചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K