28 May, 2016 12:47:10 AM
ബാങ്ക് ഗ്യാരന്റിക്കും ലെറ്റര്‍ ഓഫ് ക്രെഡിറ്റിനും ഇനി ഐ.എഫ്.എസ്.സി കോഡ്
തിരുവനന്തപുരം : ബാങ്ക് ഗ്യാരന്റിക്കും ലെറ്റര്‍ ഓഫ് ക്രെഡിറ്റിനുമുളള രേഖകള്‍ അയയ്ക്കുമ്പോഴും, സ്വീകരിക്കുമ്പോഴും ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്(IFSC) ഉപയോഗിക്കുന്നത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങളും/വകുപ്പുകള്‍ക്കും കേന്ദ്ര ധനകാര്യമന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഗുണഭോക്താക്കളുടെ പേര്, വിശദാംശം, ഗുണഭോക്താവിന്റെ ബാങ്ക്, ബ്രാഞ്ചിന്റെ ഐ.എഫ്.എസ്.സി കോഡ്(IFSC) ബാങ്ക് ബ്രാഞ്ചിന്റെ പേര്,വിലാസം, എന്നിവ ബാങ്ക് ഗ്യാരന്റിക്ക് ആവശ്യപ്പെടുമ്പോള്‍ നല്‍കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ട്രക്‌സേര്‍ഡ് ഫിനാന്‍ഷ്യല്‍ മെസേജിംഗ് സിസ്റ്റത്തിലൂടെ (SFMS) ഗുണഭോക്ത്യ ബാങ്ക് ബ്രാഞ്ചിലേക്ക് ബാങ്ക് ഗ്യാരന്റി വിതരണം ചെയ്യുന്ന ബാങ്ക് ബ്രാഞ്ചിന് IFN 760 COV ബാങ്ക് ഗ്യാരന്റി അഡൈ്വസ് സന്ദേശം അയയ്ക്കാന്‍ സാധിക്കും. ഇതിനുശേഷം മാത്രമേ പേപ്പര്‍ രൂപത്തിലുളള ബാങ്ക് ഗ്യരന്റി പ്രവര്‍ത്തനക്ഷമമാകു.