06 April, 2021 06:07:19 PM
ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി 27-ാം തവണയും മാറ്റിവച്ചു
ദില്ലി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി 27-ാം തവണയും മാറ്റിവച്ചു. ഇന്നു കേസ് പരിഗണിക്കാനിരിക്കെ, നേരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ. ഫ്രാന്‍സിസ് നല്കിയ അപേക്ഷ പരിഗണിച്ചാണ് കേസ് രണ്ടാഴ്ചത്തേക്കു മാറ്റിയത്.
ഇനിയും കേസ് മാറ്റാൻ ആവശ്യപ്പെടരുതെന്നും കോടതി കർശന നിർദേശവും നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, എ. ഫ്രാന്‍സിസ് തുടങ്ങിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീല്‍ നൽകിയത്.