25 March, 2021 12:26:26 PM
സോളാർ: ഉമ്മൻ ചാണ്ടിക്കെതിരേ തെളിവില്ല; സർക്കാരിനെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊച്ചി: സോളാർ പീഡനക്കേസിൽ സർക്കാരിനെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസിൽ വന്നതിന് തെളിവില്ലെന്നും ആഭ്യന്തര-അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും പേഴ്സണൽ സ്റ്റാഫിനെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സോളാര്‍കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു നൽകുകയും ചെയ്തു.