24 March, 2021 04:31:34 PM
പോലീസ് യൂണിഫോമിൽ പാർട്ടി പ്രവർത്തകരെ ശബരിമലയിൽ കയറ്റിയില്ലേ? പിണറായിക്കെതിരേ അമിത്ഷാ
കൊല്ലം: കേരളത്തിൽ താമര വിരിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അമിത്ഷായുടെ അഭ്യർഥന. അമ്പലങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്നും അമിത്ഷാ പറഞ്ഞു.
എൽഡിഎഫിനേയും യുഡിഎഫിനേയും ജനങ്ങൾ ഉപേക്ഷിക്കണം. ഇരുമുന്നണികളും ചേർന്ന് കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ സോളാർ അഴിമതി, കമ്യൂണിസ്റ്റ് സർക്കാർ വരുമ്പോൾ ഡോളർ അഴിമതി ഇതാണ് കേരളത്തിൽ നടക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും അമിത്ഷാ ഉന്നയിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യകുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി ഇറങ്ങിയില്ലേ.., പോലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേ..? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.