23 March, 2021 05:40:29 PM


മന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം; കോട്ടയം മെഡി. കോളജില്‍ പ്രവേശിപ്പിച്ചു



കോട്ടയം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവയൊണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.


മെഡിക്കല്‍ കോളജ് ജംഗ്ഷനിലായിരുന്നു പ്രചാരണ യോഗം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ കാര്‍ഡിയോളജി വിഭാഗം മേധാവി വി എല്‍ ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ ഹൃദയപരിശോധന നടത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K