05 March, 2021 11:13:27 AM
ഡോളര്‍ കടത്ത് ഇടപാടില്‍ പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്ബില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന പറയുന്നു.