22 February, 2021 10:05:22 AM
ഇടത്-വലത് മുന്നണികൾക്ക് ഭൂരിപക്ഷം ലഭിക്കില്ല; തൂക്കുമന്ത്രിസഭക്ക് സാധ്യത - കെ. സുരേന്ദ്രൻ
കാസർഗോഡ്: എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച വാർത്താ ചാനലുകളുടെ സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. ഇടത്-വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാൻ ബുദ്ധിമുട്ടും. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രൻ പറഞ്ഞു.