20 February, 2021 10:16:39 PM
'ശ്രീധരന് മഹാനും യോഗ്യനും, മോഹം നടക്കട്ടെ': മെട്രോമാന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: മെട്രോമാന് ഇ. ശ്രീധരന് മഹാനും ഏതു സ്ഥാനത്തിനും യോഗ്യനുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ശ്രീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരന് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളെ ചെറുപരിഹാസച്ചിരിയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. ശ്രീധരന് മഹാനായ വ്യക്തിയല്ലേ, വലിയ ടെക്നോക്രാറ്റ്, രാജ്യം പദ്മശ്രീ നല്കി ആദരിച്ച ആള്. ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ - മുഖ്യമന്ത്രി പറഞ്ഞു.