19 February, 2021 11:00:30 AM
'സമരം എന്തിനുവേണ്ടി? റദ്ദായ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കാനാകില്ല' - മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തെ വിമര്‍ശിച്ചും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിനെ ന്യായീകരിച്ചും മന്ത്രി തോമസ് ഐസക്ക്. പിഎസ്സി നിയമനത്തിന്റെ ശതമാനമല്ല എത്ര ഒഴിവ് നികത്തിയെന്നതാണ് നോക്കേണ്ടത്. സമരം നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കണം. റദ്ദായ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സമരം അക്രമത്തിനുള്ള വേദിയാക്കാനാണ് പ്രതിപക്ഷത്തിന്റെ താല്പര്യമെന്നും മന്ത്രി വിമര്‍ശിച്ചു. പിഎസ്സി സമരത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.