16 February, 2021 07:55:09 AM
ലോകവ്യാപാര സംഘടനയ്ക്ക് വനിതാ മേധാവി; നൈജീരിയയുടെ ധനമന്ത്രിയായിരുന്നു
ജനീവ: ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിത മേധാവി. ഇൻഗോസി ഒകോഞ്ചോ ഇവേലയാണ് പുതിയ ഡബ്ലുടിഒ മേധാവി. നൈജീരിയൻ സാന്പത്തിക ശാസ്ത്രജ്ഞയാണ് ഇൻഗോസി ഒകോഞ്ചോ ഇവേല. ഡബ്ലുടിഒ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ വ്യക്തിയും ഇൻഗോസിയാണ്.
ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെയാണ് വോട്ടെടുപ്പില്ലാതെ ഇൻഗോസി ഡബ്ല്യുടിഒ തലപ്പ് എത്തിയത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികൂടിയാണ് ഇൻഗോസി. 164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാര സംഘടന.