27 January, 2021 11:51:49 AM
ഡോളര്‍കടത്ത് കേസ്: എം.ശിവശങ്കര്‍ ഫെബ്രുവരി ഒമ്പത് വരെ റിമാന്‍ഡില്‍
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഫെബ്രുവരി ഒമ്പത് വരെ റിമാന്‍ഡില്‍. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി ഒന്നിന് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കള്ളക്കടത്തു കേസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഇ.ഡി കേസില്‍ അറസ്റ്റിലായി 89 ദിവസം പിന്നിടുമ്പോഴാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.