24 November, 2020 08:16:01 AM


ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ അ​റ​സ്റ്റി​ൽ



കൊ​ല്ലം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ അ​റ​സ്റ്റി​ൽ.​ഇ​ന്ന് പു​ല​ർ​ച്ചെ പ​ത്ത​നാ​പു​ര​ത്തു​നി​ന്നും ബേ​ക്ക​ൽ പോ​ലീ​സാ​ണ് പ്ര​ദീ​പി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.


തി​ങ്ക​ളാ​ഴ്ച പ്ര​ദീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ വാ​ദ​ങ്ങ​ള്‍ കേ​ട്ട​തി​നു​ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​പ്പു​സാ​ക്ഷി​യാ​യ ബേ​ക്ക​ല്‍ മ​ലാം​കു​ന്ന് സ്വ​ദേ​ശി വി​പി​ന്‍​ലാ​ലി​നെ കോ​ട​തി​യി​ല്‍ മൊ​ഴി​മാ​റ്റി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലെ​ത്തി​യും ബ​ന്ധു​ക്ക​ള്‍ മു​ഖേ​ന​യും സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന​പ്പോ​ള്‍ ഫോ​ണി​ലൂ​ടെ​യും ക​ത്തു​ക​ളി​ലൂ​ടെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണു കേ​സ്.


ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പി​ന്‍​ലാ​ല്‍ ബേ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പി​ന്‍റെ നാ​ടാ​യ കൊ​ട്ടാ​ര​ക്ക​ര​യി​ലും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ദീ​പി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K