20 November, 2020 07:26:46 AM
കെ. സുരേന്ദ്രനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഴ്സിക്കുട്ടന്റെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടിസ് അയച്ചത്. സുരേന്ദ്രന്റെ ആരോപണം തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പുപറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഒക്ടോബറിലായിരുന്നു കെ.സുരേന്ദ്രന് വിവാദ പരാമര്‍ശം നടത്തിയത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം സ്വർണക്കടത്തിനുപയോഗിച്ചെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നത്.