17 November, 2020 06:00:53 PM
'രണ്ടില' മരവിപ്പിച്ചു: ജോസ് കെ മാണിക്ക് 'ടേബിള്‍ ഫാന്‍'; ജോസഫിന് 'ചെണ്ട'
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിനും ജോസ് വിഭാഗത്തിനും ഈ ചിഹ്‌നം ഉപയോഗിക്കാന്‍ കഴിയില്ല. ജോസഫ് വിഭാഗത്തിന് ചിഹ്നം' ചെണ്ട'യാണ്. ജോസ് കെ. മാണി വിഭാഗത്തിന് 'ടേബിള്‍ ഫാന്‍' ചിഹ്നമായി ലഭിച്ചു. ' വിഭാഗങ്ങളുടെ ആവശ്യപ്രകാരമാണ് ഈ ചിഹ്നങ്ങള്‍ അനുവദിച്ചതെന്നാണു സൂചന.
രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍പ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്‌നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു. ഇന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം മരവിപ്പിച്ചു. കമ്മീഷന്‍റെ നിയമവിരുദ്ധമായ നടപടിയാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.