11 November, 2020 08:46:19 AM
കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ് ദിവസം നീണ്ടു നിന്ന എൻഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുന്നത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ഇതിനെ ഇഡി കോടതിയിൽ എതിർക്കും. അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും.