31 October, 2020 04:55:14 PM
സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ വാഹനം സ്വര്‍ണക്കളളക്കടത്തിന് ഉപയോഗിച്ചെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ വാഹനം സ്വര്‍ണക്കളളക്കടത്തിന് ഉപയോഗിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ഈ വാഹനം ബംഗളുരുവിലേക്ക് പോയി. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് മേഴ്സിക്കുട്ടന്‍റെ പി.എ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതായി അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം ആരോപണം മേഴ്സി കുട്ടന്‍ നിഷേധിച്ചു.