23 October, 2020 01:17:53 PM


നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യം കോടതി തള്ളി



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി. വിചാരാണ നിര്‍ത്തിവെക്കില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി. നേരത്തെ ഇതേ വിചാരണ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്നും അതുകൊണ്ട് വിചാരണ നിര്‍ത്തിവെക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതി ഹരജി തള്ളിയിരിക്കുന്നത്. വിചാരണ നിര്‍ത്തിവെക്കില്ലെന്നും കോടതി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K