16 October, 2020 05:10:25 PM
ജോബ് ക്ലബ്ബ് പദ്ധതിയില്‍ തൊഴില്‍ ചെയ്യു; 10 ലക്ഷം വരെ വായപ നേടൂ
കോട്ടയം: എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുന്ന ജോബ് ക്ലബ് പദ്ധതിയില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് 10 ലക്ഷം രൂപ വരെ ബാങ്ക് വായപ നല്‍കും. രണ്ടു മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ചേര്‍ന്നുള്ള സംരംഭങ്ങളാണ് വായ്പയ്ക്ക് പരിഗണിക്കുക. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡി അനുവദിക്കും. അപേക്ഷകര്‍ 21നും 45 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം
ഫോണ്‍: 0481 2560413