14 October, 2020 04:52:23 PM
സൊസൈറ്റികളുടെ റിട്ടേണ്‍ കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ
കോട്ടയം: ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കുടിശികയുള്ളവര്‍ക്കായി രജിസ്ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഒരു വര്‍ഷത്തേക്ക് 500 രൂപ നിരക്കില്‍ പിഴയൊടുക്കി രേഖകള്‍ സമര്‍പ്പിച്ചാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍( ജനറല്‍) അറിയിച്ചു.