13 October, 2020 05:59:36 PM
യൂത്ത് ക്ലബ്ബുകള്‍ക്ക് നെഹ്‌റുയുവകേന്ദ്ര അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: നെഹ്‌റുയുവകേന്ദ്ര നല്‍കുന്ന അവാര്‍ഡിന് കോട്ടയം ജില്ലയിലെ യൂത്ത് ക്ലബ്ബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കല, കായികം,ആരോഗ്യം,വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യക്ഷേമം എന്നീ മേഖലകളില്‍ 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 27 നകം നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും ബ്ലോക്ക്തല വളണ്ടിയര്‍മാര്‍, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരില്‍നിന്ന് ലഭിക്കും.ഫോണ്‍ : 0481-2565335, 8547628819