03 October, 2020 02:19:35 PM
ഏറ്റുമാനൂര്‍ കുടി വെള്ള പദ്ധതി: മണ്ണ് ലേലം ചെയ്യുന്നു
കോട്ടയം: ഏറ്റുമാനൂര്‍ കുടി വെള്ള പദ്ധതിയില്‍ പുന്നത്തുറ കവല -കമ്പനിക്കടവ് റോഡില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നീക്കംചെയ്യുന്ന മണ്ണ് ഒക്ടോബര്‍ എട്ട് ഉച്ചക്ക് 12ന് മാടപ്പാട്ട് ശിശുവിഹാറില്‍ പരസ്യ ലേലത്തിലൂടെ വില്‍പ്പന നടത്തും. താത്പര്യമുള്ളവര്‍ മുദ്ര വച്ച ക്വട്ടേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പങ്കെടുക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി കോട്ടയം പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04812566444