22 September, 2020 11:45:19 PM
സാബു തോമസ് ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍റെ മാനേജിംഗ് ഡയറക്ടർ
കോട്ടയം: കേരള സംസ്ഥാന ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍റെ മാനേജിംഗ് ഡയറക്ടറായി സാബു തോമസിനെ നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ കൺട്രോളർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ്റ്, ഇസാഫ് മൈക്രോഫിനാൻസ് ചീഫ് ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയാണ്.