22 September, 2020 05:44:34 PM
ജോസഫിനെയും മോൻസിനെയും അയോഗ്യരാക്കണം; സ്പീക്കർക്ക് കത്ത് നൽകി ജോസ് വിഭാഗം
കോട്ടയം: പി.ജെ. ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം നിയമസഭ സ്പീക്കർക്ക് കത്ത് നൽകി.
സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും പാർട്ടി തീരുമാനം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
അതേസമയം, സി.എഫ് തോമസ് എംഎൽഎ അനാരോഗ്യത്തെ തുടർന്ന് അന്ന് നിയമസഭയിൽ എത്തിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല.