17 September, 2020 08:11:08 AM
മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു: എൻഐഎ ഓഫീസിനു മുന്നിൽ വൻ പോലീസ് സംഘം
കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലർച്ചെ ആറോടെ സ്വകാര്യ കാറിലാണ് ജലീൽ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. സ്വർണ്ണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിൻറ മറവിൽ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയമെന്നാണ് റിപ്പോർട്ട്.
ആദ്യം ഇഡി മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എൻഐഎ ഓഫീസിന് മുന്നിൽ വൻ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പോലീസ് വിന്യാസം.