09 September, 2020 05:43:14 PM


ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു; അവസാനതീയതി സെപ്റ്റംബര്‍ 15



കോട്ടയം: ക്ഷീര വികസന വകുപ്പ് വെച്ചൂര്‍, വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കായി  നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍ യൂണിറ്റുകള്‍ കോമ്പസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കന്നുകാലികള്‍ക്ക് പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍, മിനറല്‍ മിക്സ്ച്ചര്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
അപേക്ഷാ ഫോറം വൈക്കം, ഉഴവൂര്‍, ളാലം   ക്ഷീര വികസന യൂണിറ്റുകളിലും  ക്ഷീര സഹകരണ സംഘങ്ങളിലും  ലഭിക്കും പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 15നകം നല്‍കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K