29 August, 2020 11:16:33 PM
ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈയെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കൂടുതലയാി നടക്കുമ്പോള്‍ ആരുടെ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനം ടിവിയെ പോലൊരു ചാനലിനെ തന്നെ ബിജെപി തള്ളിപ്പറയുന്ന നില എന്തുകൊണ്ടാണ് സ്വീകരിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ജനം ടിവിയിലെ കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ ചാനലിനെ ബിജെപി തള്ളിപറയുന്ന നില എന്തുകൊണ്ടാണ് സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.