07 August, 2020 07:59:13 PM


ചികിത്സയ്ക്ക് ഒഴികെ അവധിയില്ല; അവധി ദിവസങ്ങളിലും ജോലിക്കെത്തണം

കോട്ടയം: റവന്യൂ വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ജോലിക്ക് ഹാജരാകണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടു. ചികിത്സാ ആവശ്യത്തിന് ഒഴികെ അവധി അനുവദിക്കാന്‍ പാടില്ല.  നിലവില്‍ അനുവദിച്ചിട്ടുള്ള അവധികള്‍ക്കും ഇത് ബാധകമാണ്.
വകുപ്പുകളില്‍ നിലവില്‍ ഓഫീസില്‍ എത്തുന്നവരുടെയും അനുമതിയോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യുന്നവരുടെയും വിവരം നാാളെ വൈകുന്നേരത്തിനു മുന്‍പ് ലഭ്യമാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K