06 August, 2020 12:28:46 PM


റിസര്‍വ് ബാങ്കിന്‍റെ വായ്പാനയം: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം



മുംബൈ: ആര്‍ബിഐയുടെ പണവായ്പ നയം പ്രഖ്യാപക്കാനിരിക്കെ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 114 പോയന്റ് നേട്ടത്തില്‍ 37,777ലും നിഫ്റ്റി 28.70 പോയന്റ് ഉയര്‍ന്ന് 11130ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 748 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 209 ഓഹരികള്‍ നഷ്ടത്തിലുമാണ്. 52 ഓഹരികള്‍ക്ക് മാറ്റമില്ല. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. 


സീ എന്റര്‍ടെയ്ന്‍മെന്റ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഗെയില്‍, കോള്‍ ഇന്ത്യ, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ആക്‌സിസ് ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K