02 August, 2020 12:31:47 PM
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മുരളീധരൻ വീട്ടില് ഉപവസിക്കുന്നു
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തുന്ന ഉപവാസ സമരം തുടങ്ങി. സ്വർണ കള്ളക്കടത്ത് കേസിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കേന്ദ്രമന്ത്രിയുടെ ഉപവാസ സമരം നടക്കുന്നത്.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി .എസ്. മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. കള്ളക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സൗകര്യവും ഒരുക്കുകയാണ്. കള്ളക്കടത്തിന് എല്ലാ സൗകര്യവും നൽകിയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.