05 May, 2016 12:22:42 PM
ഓഹരി വിപണി 115 പോയന്റ് നേട്ടത്തോടെ തുടക്കം
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 115 പോയന്റ് നേട്ടത്തില്‍ 25,216ലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 7729ലുമെത്തി. ബിഎസ്ഇയിലെ 934 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 657 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും കെയിന്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, അദാനി പവര്‍, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമാണ്.