11 July, 2020 10:25:11 PM
കോട്ടയം ജില്ലാ പോലീസ് മേധാവി ഇനി ഓണ്‍ലൈനില്‍; പരാതികള്‍ക്ക് നേരിട്ട് പരിഹാരം
കോട്ടയം: സംസ്ഥാനത്ത് ഉടനീളം കൊറോണ വൈറസ് പടരുന്ന സാഹചര്യം നിലനില്കുന്നതിനാല്‍ കോട്ടയം ജില്ലയില്‍ പോലീസുമായി ബന്ധപെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഈ മെയില്‍ ആയി അയക്കാവുന്നതാണ്. പരാതികള്‍ ഓണ്‍ലൈന്‍ ആയി (Google Meet) ജില്ലാ പോലീസ് മേധാവി ജയദേവ് ജി നേരിട്ട് സ്വീകരിച്ചു തുടങ്ങി. പരാതികള്‍ പരിശോധിച്ച ശേഷം പരാതിക്കാരെ ഫോണിലൂടെ ബന്ധപ്പെടുകയും അവര്‍ക്കു ജില്ലാ പോലീസ് മേധാവിയുമായി ഓണ്‍ലൈന്‍ മീറ്റിംഗിന് അവസരമുണ്ടാക്കുകയും ചെയ്യും. പരാതിക്കാര്‍ തങ്ങളുടെ പരാതികള്‍ മുന്‍കൂര്‍ ആയി ജില്ലാ പോലീസ് മേധാവിക്ക് ഈ മെയില്‍ (spktym.pol@kerala.gov.in) ആയി അയച്ചുകൊടുക്കെണ്ടാതാണ്. ഓണ്‍ലൈന്‍ മീറ്റിംഗ് ആയി ബന്ധപെട്ട കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും പരാതിക്കാരെ നേരിട്ട് അറിയിക്കുന്നതാണ്. ഫോണ്‍ നമ്പര്‍: 0481 2562204, 9497910330