30 June, 2020 10:23:36 PM
തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പ്രവേശനമില്ല
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ദീർഘിപ്പിച്ചതായി പ്രസിഡന്റ് എൻ. വാസു അറിയിച്ചു. ചൊവ്വാഴ്ച വരെ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നായിരുന്നു ബോർഡ് നേരത്തേ ഉത്തരവിറക്കിയിരുന്നത്. പ്രസ്തുത ഉത്തരവാണ് അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ചത്.