24 June, 2020 06:55:38 PM
നികുതി കുടിശിക ഇളവ്: ജൂലൈ 31നകം അപേക്ഷ നല്‍കണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യത്തിന് ജൂലൈ 31 നകം അപേക്ഷ നല്‍കണം. മൂല്യവര്‍ധിത നികുതി, അനുമാന നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി എന്നിവയ്ക്കും സര്‍ചാര്‍ജ്ജ്, കേരള പൊതു വില്‍പന നികുതി, കാര്‍ഷിക ആദായ നികുതി എന്നിവയുടെ കുടിശികകള്‍ക്കും പദ്ധതി ആനുകൂല്യം ലഭിക്കും.
ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് 60 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 50 ശതമാനം വരെയും ഇളവ് ലഭിക്കും. റവന്യൂ റിക്കവറി നടപടികള്‍ ഉളളവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ചരക്കു സേവന നികുതി വകുപ്പ് അസസ്സ്മെന്‍റ് ഓഫീസില്‍ ലഭിക്കും.