20 June, 2020 03:32:33 PM
വിലയെത്ര കൂടിയാലും സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല: തോമസ് ഐസക്ക്

കൊച്ചി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില എത്ര കൂടിയാലും സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനമല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ദിവസം തോറം വര്‍ധിക്കുന്നത് തുടരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം.
കൊച്ചിയില്‍ പെട്രോളിന് 79.14 രൂപയും ഡീസലിന് 73.63 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂടിയത്. പതിനാല് ദിവസം കൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 86 പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 65 പൈസയും വര്‍ധിച്ചു.