18 June, 2020 08:53:50 AM
'കത്തികയറുന്നു': തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ വില 53 പൈസ കൂട്ടിയപ്പോൾ ഡീസലിന് 60 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 78.07 രൂപയും ഡീസൽ വില 72.46 രൂപയുമായി. കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6.56 രൂപയും ഡീസലിന് 6.66 രൂപയുമാണ്.