14 June, 2020 09:23:11 AM
തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കുതിക്കുന്നു; ഇന്ന് പെട്രോളിന് 62 പൈസ കൂടി
കൊച്ചി രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പെട്രോളിന് 4.51 രൂപയും ഡീസലിന് 4.37 രൂപയും കൂടി. ഇന്ന് പെട്രോളിന് 62 പൈസയുടെയും ഡീസലിന് 60 പൈസയുടെയും വര്‍ധനയാണുണ്ടായത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.50 രൂപയും ഡീസല്‍ വില 71.56 രൂപയുമായി.