09 June, 2020 05:56:27 PM
ലോക്ഡൗണ്‍: സാമ്പത്തിക പ്രതിസന്ധി നേരിട്ട വ്യവസായ സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി
കോട്ടയം: ലോക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ട ഉത്പാദന മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും അധികമായി അനുവദിച്ചിട്ടുളള വായ്പകള്‍ക്ക് ആറുമാസ കാലയളവില്‍ 50 ശതമാനം പലിശ സബ്‌സിഡി നല്‍കും.
ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗ് ആധാര്‍ ഉളള ഉത്പാദന -അനുബന്ധ മേഖലയിലെ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അനുവദിക്കുന്ന അധിക വായ്പാ തുകയുടെ അടിസ്ഥാനത്തിലാണ് സബ്‌സിഡി നല്‍കുക.
അധിക മൂലധനവായ്പയുടെയും അധിക പ്രവര്‍ത്തന മൂലധനവായ്പയുടെയും പലിശയുടെ പകുതി പരമാവധി 30,000 രൂപ വീതം ആകെ 60000 രൂപയാണ് അനുവദിക്കുക. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും.
ഫോണ്‍: 9995401315 (താലൂക്ക് വ്യവസായ ഓഫീസ്, കോട്ടയം), 9447029774 (ചങ്ങനാശ്ശേരി), 9645004229 (വൈക്കം), 9447124668 (കാഞ്ഞിരപ്പള്ളി), 8547068477 (മീനച്ചില്‍)