03 June, 2020 08:41:39 PM
ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് ജൂണ്‍ 10 വരെ അപേക്ഷിക്കാം
കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, നൈല്‍ തിലാപ്പിയ കൃഷി, ആസാം വാള കൃഷി, ഒരു നെല്ലും മീനും പദ്ധതി, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, ഓരുജല മത്സ്യകൃഷി, ശുദ്ധജല ഓരുജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ്, കാര്‍പ്പ് മത്സ്യവിത്ത് റിയറിംഗ് യൂണിറ്റ്, ബയോ ഫളോക്ക് എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 10 ന് മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍.0481-2566823.