03 June, 2020 06:25:31 PM


ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള കൂപ്പണ്‍, സാനിറ്റൈസര്‍, മാസ്‌ക് വിതരണം



പാലാ: മീനച്ചില്‍ താലൂക്കിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള  കൂപ്പണ്‍, സാനിറ്റൈസര്‍ മാസ്‌ക് എന്നിവ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍  പാലാ പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള അശോകാ ഹോട്ടലില്‍ വച്ച് വിതരണം ചെയ്യും. 


ഭരണങ്ങാനം, ഈരാറ്റുപേട്ട, കടനാട്, കടപ്ലാമറ്റം, കൊഴുവനാല്‍ ഗ്രാമപഞ്ചായത്തു കളിലുള്ളവര്‍ക്ക് അഞ്ചിനു  രാവിലെ 10മുതല്‍  ഉച്ചയ്ക്ക് ഒരുമണി  വരെയും, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മീനച്ചില്‍, മേലുകാവ്, മൂന്നിലവ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് വിതരണം.


ആറിനു രാവിലെ      10 ന്  മുത്തോലി, പാലാ മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍  തെക്കേക്കര, രാമപുരം, തീക്കോയി, പഞ്ചായത്തുകളിലുള്ളവര്‍ക്കും  ഉച്ചകഴിഞ്ഞ് രണ്ടിന് തലനാട്, തലപ്പലം, തിടനാട്, വെളിയന്നൂര്‍, ഉഴവൂര്‍, കരൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കുമാണ് വിതരണം. അംഗത്വ ബുക്ക്, ആധാര്‍  കാര്‍ഡ് എന്നിവ ഹാജരാക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K