03 June, 2020 01:50:59 PM
കാവുകളുടെ സംരക്ഷണത്തിന് ധനസഹായം; അപേക്ഷ 30 വരെ
കോട്ടയം: കാവുകളുടെ സംരക്ഷണത്തിന് വനം-വന്യജീവി വകുപ്പ് നൽകുന്ന ധന സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്കും, ട്രസ്റ്റുകൾക്കും ദേവസ്വങ്ങള്‍ക്കും അപേക്ഷിക്കാം. പാറമ്പുഴയിലെ സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ അപേക്ഷാ ഫോറം ലഭിക്കും. ജൂൺ 30 വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0481 2310412