01 June, 2020 06:18:02 PM
ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കോട്ടയം: കേരളത്തില്‍ ഫലവര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് ആരംഭിക്കുന്ന ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനംവകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ, കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വ്വീസ് സെന്റര്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ നഴ്‌സറികളിലും ഫാമുകളിലും ഉത്പാദിപ്പിച്ച 21 ഇനം തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.
ഗ്രാഫ്റ്റ്, ലെയര്‍ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ക്ക് 25 ശതമാനം വില ഈടാക്കും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് onecrorefruitplantkottayam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അതത് കൃഷിഭവനുകളില്‍ നേരിട്ടോ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം keralaagriculture.gov.in/krishikeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മുന്‍ണന ലഭിക്കും. ഫോണ്‍ : 7306460526, 9745519113