31 May, 2020 05:36:42 PM
നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങും; സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: ഘട്ടം ഘട്ടമായി ലോക് ഡൗൺ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള ബുക്കിംഗ് ഐ.ആർ.സി.ടി.സി ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളുടെ സമയവിവരം ഇങ്ങനെ;
- തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും).
- തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
- തിരുവനന്തപുരം - ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
- എറണാകുളം ജംഗ്ഷന്‍ - നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
- തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം ജംഗ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
- എറണാകുളം ജങ്ഷന്‍ - തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന് പുറപ്പെടും.
- തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.
ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് റെയിൽവെ അറിയിച്ചു. അതേസമയം സമ്പൂർണ ലോക്ക് ഡൗണായ ഞായറാഴ്ച ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല.
സ്റ്റോപ് ക്രമീകരണം ഇങ്ങനെ
തിരുവനന്തപുരം - ലോക് മാന്യതിലക് നേത്രാവതി എക്സ്പ്രസിന് (06345, 06346) ചെറുവത്തൂരിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല.
എറണാകുളം ജംഗ്ഷനും ദില്ലിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്‍റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകൾ ഒഴിവാക്കി.