29 May, 2020 05:36:47 PM
അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കമായി
ദില്ലി: അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. ആധാറില്‍ അധിഷ്ടിതമായ ഇ-കെവൈസി സംവിധാനം വഴിയാണ് ഇത് നടപ്പാക്കുന്നത്. അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ ലഭ്യമാക്കുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയത്. ഫെബ്രുവരിയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് വിപുലമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഫെബ്രുവരി 12 നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന് തുടക്കമിട്ടത്. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് വഴിയാണ് പാനിന് അപേക്ഷിക്കേണ്ടത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍വഹിച്ചു. ആധാര്‍ നമ്പറും, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉളളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതായത് അപേക്ഷിച്ച് നിമിഷങ്ങള്‍ക്കകം ഉപഭോക്താവിന് പാന്‍ ലഭ്യമാക്കും.