26 May, 2020 09:42:00 AM
ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി: മദ്യശാലകൾ ഉടൻ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാകുമെന്നും രണ്ടു ദിവസത്തിനകം സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാൻ സാധിക്കുമെന്നും ബിവറേജസ് വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ആപ്പിൽ ഉപയോഗിക്കുന്നതെന്ന് ഫെയർകോഡ് സിഇഒ എം.ജി.കെ. വിഷ്ണു പറഞ്ഞു. സാധാരണ ഫോണിലൂടെയും ആപ്പ് ഉപയോഗിക്കാം. സർക്കാർ സെർവർ ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.