21 May, 2020 10:18:59 PM


പാലക്കാട് ജില്ലയില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു



പാലക്കാട്: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെയുമായി പുനക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K