19 May, 2020 06:55:06 PM
മാസ്ക് ധരിക്കാത്തതിന് 2,036 പേർക്കെതിരേ കേസ്; ക്വാറന്റൈൻ ലംഘനത്തിന് 14 കേസുകള്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 2,036 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കുന്നു എന്നുറപ്പാക്കുന്നതിന്റെ ചുമതല ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്ക് നൽകി. മാസ്ക് പ്രോത്സാഹിപ്പിക്കാൻ പോലീസ് നടപ്പാക്കിയ പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച ക്വാറന്റൈൻ ലംഘനത്തിന്റെ പേരിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.